പാരിപ്പള്ളി മെഡിക്കൽ കോളേജിൽ സീനിയർ റസിഡന്റ് താൽകാലിക നിയമനം

തിരുവനന്തപുരം: കൊല്ലം പാരിപ്പള്ളി സർക്കാർ മെഡിക്കർ കോളേജിലെ ശിശുരോഗ വിഭാഗം സീനിയർ റസിഡന്റ് തസ്തികയിൽ താൽകാലിക നിയമനം നടത്തുന്നു.

സീനിയർ റസിഡന്റ് (ഒരൊഴിവ്) തസ്തികയിൽ എം.ബി.ബി.എസ്, എം.ഡി പീഡിയാട്രിക്‌സ് ആണ് യോഗ്യത. പ്രായപരിധി 40 വയസ്സ്. പ്രതിമാസ വേതനം 70,000 രൂപ. ജൂനിയർ റസിഡന്റ് (ഒരൊഴിവ്) തസ്തികയിൽ എം.ബി.ബി.എസ്, ഡി.സി.എച്ച് യോഗ്യത. പ്രായപരിധി 40 വയസ്സ്. പ്രതിമാസ വേതനം 45,000 രൂപ.

ഉദ്യോഗാർഥികൾ ജൂൺ അഞ്ചിന് വൈകിട്ട് അഞ്ചിനു മുമ്പ്  estt.gmckollam@gmail.com ലേക്ക് അപേക്ഷ സമർപ്പിക്കണം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റുകൾ, പരിചയ സർട്ടിഫിക്കറ്റ്, സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ ഇ-മെയിൽ വിലാസത്തിൽ ജൂൺ പത്തിന് വൈകിട്ട് അഞ്ചിനു മുമ്പ് അപ്‌ലോഡ് ചെയ്യണം.

ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/83313



Share
അഭിപ്രായം എഴുതാം