ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി: ധനസഹായം ലഭിക്കാത്തവർക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് കോവിഡ്-19 ധനസഹായമായ 1000 രൂപ ഇതുവരെ ലഭിക്കാത്ത അംഗങ്ങൾ  kbkpboard.digicob.in ൽ വെബ് ആപ്ലിക്കേഷൻ ഫോം ഉപയോഗിച്ച് ധനസഹായത്തിന് അപേക്ഷിക്കാമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. പെൻഷണർമാർ ധനസഹായത്തിന് അപേക്ഷിക്കേണ്ടതില്ല.

ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/83181

Share
അഭിപ്രായം എഴുതാം