രണ്ട് ബാര്‍ബര്‍മാര്‍ വിചാരിച്ചപ്പോള്‍ 140 പേര്‍ക്ക് കൊറോണ കിട്ടി

സ്പ്രിങ്ഫീല്‍ഡ്(യുഎസ്): രണ്ട് ബാര്‍ബര്‍മാര്‍ വിചാരിച്ചപ്പോള്‍ 140 പേര്‍ക്ക് കൊറോണ കിട്ടി. കൊറോണ വൈറസ് ബാധിതരായിട്ടും മുടങ്ങാതെ ജോലിചെയ്ത ഇവരുടെ സ്ഥാപനത്തില്‍ ചെന്ന 140 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. അമേരിക്കന്‍ ഐക്യനാടുകളിലെ സംസ്ഥാനമായ ഇല്ലിനോയിസിന്റെ തലസ്ഥാനമായ സ്പ്രിങ്ഫീല്‍ഡിലാണ് സംഭവം. മെയ് 12 മുതല്‍ 20 വരെ വൈറസിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയ ആദ്യ ജീവനക്കാരനില്‍നിന്ന് 84 പേര്‍ക്കും മെയ് 16 മുതല്‍ 20 വരെ ജോലിചെയ്ത മറ്റൊരു ജീവനക്കാരനുമായി ഇടപഴകിയ 56 പേര്‍ക്കുമാണ് സലൂണില്‍നിന്ന് കൊറോണ വൈറസ് പകര്‍ന്നത്.

വൈറസ് ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടും ക്വാറന്റൈനില്‍ പോകാതെ ജീവനക്കാര്‍ ജോലിചെയ്തതാണ് കാര്യങ്ങള്‍ ഗുരുതരാവസ്ഥയില്‍ എത്തിച്ചത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ അയവുവരുത്തിയതോടെ ഇവിടെ ഹെയര്‍കട്ടിങ് സലൂണുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നു. സംസ്ഥാനത്തെ ജനത്തിരക്കേറിയ പട്ടണങ്ങളിലൊന്നായ സ്പ്രിങ്ഫീല്‍ഡില്‍ 1,16,250 പേരാണ് താമസിക്കുന്നത്.

Share
അഭിപ്രായം എഴുതാം