സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന കുടില ജീവിക്ക് ഒപ്പം ഒന്നര വയസ്സുള്ള കുട്ടി ജീവിക്കുന്നത് ഓർത്തു സങ്കടപ്പെടുകയാണ് വിജയ് സേനൻ

അഞ്ചൽ: അല്പം ബുദ്ധി ശേഷി കുറവുള്ള സ്വന്തം മകളുടെ ദാരുണ അന്ത്യം വേദനിപ്പിക്കുമ്പോൾ, മനസ്സിൽ മറുപുറത്ത് ആകുലതകൾ കാർമേഘങ്ങൾ പോലെ വന്നു നിറയുകയാണ്. സ്വത്തിനു വേണ്ടിയാണ് ഈ കൊടും കുരുതി നടപ്പാക്കിയത്. ഇനി ആ സ്വത്തുക്കളുടെ ഏക അവകാശി ഒന്നര വയസ്സുള്ള കുട്ടിയാണ്. അമ്മയ്ക്ക് ഇല്ലാത്ത സുരക്ഷിതത്വം എങ്ങനെ ഒന്നര വയസ്സുള്ള ആ പിഞ്ചു കുട്ടിയ്ക്ക് കിട്ടും എന്ന ചോദ്യമാണ് ഉത്തരയുടെ അച്ഛൻ വിജയ സേനന്റെ മനസ്സിലിപ്പോൾ. സ്വത്ത് കൈവശം വന്നു കഴിഞ്ഞപ്പോൾ മകളെ അതിനിശിതമായി കൊന്ന്‌ രംഗത്തു നിന്ന് ഒഴിവാക്കിയ ഒരാളിൽ എന്ത് നന്മയാണ് പ്രതീക്ഷിക്കാൻ ഉള്ളത് എന്ന ആകുലതയാണ് ഈ രക്ഷിതാവിന് .

Share
അഭിപ്രായം എഴുതാം