മാധ്യമപ്രവര്‍ത്തകനു നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം.

കോഴിക്കോട്: ഡ്യൂട്ടി കഴിഞ്ഞ് രാത്രി വീട്ടിലേക്കുപോയ മാധ്യമപ്രവര്‍ത്തകനുനേരെ സദാചാര ഗുണ്ടകളുടെ ആക്രമണം. മാധ്യമം ദിനപത്രം കോഴിക്കോട് ബ്യൂറോ സീനിയര്‍ റിപ്പോര്‍ട്ടര്‍ സി പി ബിനീഷിനെയാണ് നരിക്കുനിക്കടുത്ത് കാവുംപൊയിലില്‍ ആള്‍ക്കുട്ടം ആക്രമിച്ചത്. മോഷ്ടാവെന്നു പറഞ്ഞായിരുന്നു മുക്കാല്‍ മണിക്കൂറോളം നടുറോഡില്‍ രാത്രി തടഞ്ഞുവച്ചതും അപമാനിച്ചതും. മോഷ്ടാവല്ലെന്നും പത്രക്കാരനാണെന്നു പറഞ്ഞിട്ടും കേള്‍ക്കാതെ കൂടുതല്‍ പേരെ വിളിച്ചുവരുത്തി.

സ്ഥലത്തെത്തിയ ജനപ്രതിനിധിയും സദാചാര ഗുണ്ടകളോയൊപ്പം ചേര്‍ന്നു. കൊടുവള്ളി സിഐ പി ചന്ദ്രമോഹനെ ബിനീഷ് വിളിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഘം എത്തി. മൂക്കാല്‍ മണിക്കൂറോളം അപമാനിച്ചശേഷം ഒടുവില്‍ പൗലീസ് വന്നപ്പോഴാണ് വിട്ടയച്ചത്. മോഷ്ടാക്കളുടെ ശല്യമുള്ളതിനാലാണ് നാട്ടുകാര്‍ ഇടപെട്ടതെന്ന് സ്ഥലത്തെത്തിയ ഗ്രേഡ് എസ്‌ഐയും പൊലീസുകാരും പറഞ്ഞു. സംഭവത്തില്‍ കൊടുവള്ളി പൊലീസ് കേസെടുത്തു.

Share
അഭിപ്രായം എഴുതാം