റോഡ് മോശമോ, മന്ത്രിയെ നേരിട്ട് വിളിച്ച് പരാതി പറയാം

തിരുവനന്തപുരം: പൊതുമരാമത്ത് റോഡുകള്‍ സംബന്ധിച്ച പൊതുജനങ്ങളുടെ പരാതികള്‍ മന്ത്രിയെ നേരിട്ട് അറിയിക്കാം. പരിഷ്‌കരിച്ച പരാതിപരിഹാര സെല്‍ കവടിയാര്‍ കെഎസ്ടിപി ഓഫിസില്‍ എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 9.30 മുതല്‍ വൈകീട്ട് 7.30 വരെ പ്രവര്‍ത്തിക്കും. പൊതുജനങ്ങള്‍ക്ക് 18004257771 നമ്പരിലേക്ക് സൗജന്യമായി വിളിച്ച് ജീവനക്കാരോട് നേരിട്ട് പരാതി അറിയിക്കാം. ഇതിന്റെ ഭാഗമായി ബുധനാഴ്ച വൈകീട്ട് നാലുമണി മുതല്‍ 5.30 വരെ പൊതുജനങ്ങള്‍ക്ക് മന്ത്രി ജി സുധാകരനോട് സംസാരിക്കാമെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

Share
അഭിപ്രായം എഴുതാം