വിജിലൻസിന്റെ കൈയും കണ്ണും കെട്ടി.അഴിമതി ചോദ്യം ചെയ്യുന്നതിൽ നിന്ന് ജനങ്ങളെ പുറത്താക്കി

കേരളത്തിലെ വിജിലൻസ് പ്രവർത്തന സംവിധാനം പൂർണമായും അട്ടിമറിക്കപ്പെട്ടിരിക്കുന്നു. സുപ്രീം കോടതി ഉത്തരവുകൾ അട്ടിമറിച്ചും രാജ്യത്തിന്റെ നിയമങ്ങൾ അട്ടിമറിച്ചും മാർച്ച് 2017-ഇൽ പുറപ്പെടുവിച്ച സംസ്ഥാന സർക്കാരിന്റെ G.O. അഴിമതിക്കാരെ സംരഷിക്കാൻ. G.O.(P)No.09/2017/vig dated 29.3.2017 എന്ന നിയമവിരുദ്ധ ഉത്തരവ് പ്രകാരം വിജിലൻസ് വകുപ്പ് ഉദ്യോഗസ്ഥർ അഴിമതി പരാതിയിൽ പ്രാഥമിക വിവരശേഖരണം പോലും നടത്തണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഇന്റലിജൻസ് സൂപ്രണ്ട് ഓഫ് പോലീസ്.

കേരളത്തിലെ വിവിധ ജില്ലകളിലായി പ്രവർത്തിക്കുന്ന വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ഓഫ്‌സുകളിൽ ലഭിക്കുന്ന പരാതി യാതൊരു വിധത്തിലുള്ള പരിശോധനയും കൂടാതെ തിരുവനന്തപുരത്തുള്ള വിജിലൻസ് ഡിറക്ടറേറ്റിലേയ്ക്ക് സ്‌ക്കാൻ ചെയ്‌ത്‌ അയച്ചുകൊടുക്കാനും, അതിന് ശേഷം വിജിലൻസ് ഡിറക്ടറേറ്റിൽ നിന്ന് എല്ലാ പരാതികളും സൂപ്രണ്ട് ഓഫ് പോലീസ് ഇന്റലിജൻസിന് അയ്യക്കണം എന്നാണ് മേൽപറഞ്ഞ സർക്കാർ ഉത്തരവ് നടപ്പിലാക്കുന്നത്.

അഴിമതി നടത്തിയ സർക്കാർ ഉദ്യോഗസ്ഥർ, രാഷ്‌ട്രീയ അധികാരികൾക്കെതിരെ ഔദ്യോഗിക വിജിലൻസ് അന്വേഷണം(VE) നടത്താൻ സർക്കാർ തലത്തിൽ അനുവാദവും എടുക്കണം എന്ന് G.O.-ഇൽ നിർദേശിച്ചുകൊണ്ട് സുപ്രീം കോടതി വിധി അട്ടിമറിക്കുകയാണ് ഉണ്ടായത്.

ഓരോ അഴിമതി പരാതിയിലും, ഔദ്യോഗിക വിജിലൻസ് അന്വേഷണത്തിന് മുൻപ് നടത്തുന്ന പ്രിലിമിനറി എൻക്വയറി(PE), ക്യുക്ക്‌ വേരിഫിക്കേഷൻ(QV), കോൺഫിഡൻഷ്യൽ വേരിഫിക്കേഷൻ(CV), സർപ്രൈസ് ചെക്ക്(SC) എന്നിവ പോലും വേണമോ വേണ്ടയോ എന്ന് കേരളം ഒട്ടാകെ ലഭിക്കുന്ന ഓരോ പരാതിയും പരിശോധിച്ച് തീരുമാനിക്കുന്നത് ഇന്റലിജൻസ് സൂപ്രണ്ട് ഓഫ് പോലീസ്. അതിന് ശേഷം ആണ് വിജിലൻസ് ഡയറക്ടർ അതാത് വിജിലൻസ് ഓഫീസിലേയ്ക്ക് ക്യുക്ക്‌ വേരിഫിക്കേഷൻ(QV)/ കോൺഫിഡൻഷ്യൽ വേരിഫിക്കേഷൻ(CV)/ സർപ്രൈസ് ചെക്ക്(SC) എന്നിവ നടത്താൻ ഉള്ള ഉത്തരവ് കൊടുക്കുന്നത്. അഴിമതി നടത്തിയ സർക്കാർ ഉദ്യോഗസ്ഥർ, രാഷ്‌ട്രീയ അധികാരികൾക്കെതിരെ ഔദ്യോഗിക വിജിലൻസ് അന്വേഷണം(VE) നടത്താൻ സർക്കാർ തലത്തിൽ അനുവാദവും എടുക്കണം എന്ന് G.O.-ഇൽ നിർദേശിച്ചുകൊണ്ട് സുപ്രീം കോടതി വിധി അട്ടിമറിക്കുകയാണ് ഉണ്ടായത്.

ഒരു വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ഓഫീസിൽ പരാതി ലഭിച്ചാൽ പരാതിക്കാരനോട് പരാതിയിലെ ഉള്ളടക്കവും, സംശയങ്ങളും ചോദിക്കാനുള്ള അധികാരം പോലും മേൽപറഞ്ഞ സർക്കാർ ഉത്തരവ് പ്രകാരം വിജിലൻസ് ഓഫീസർക്ക് ഇല്ല. പരാതി തിരുവനന്തപുരത്തെ വിജിലൻസ് ആസ്ഥാനത്തേക്ക് പോസ്റ്റ് ചെയുന്ന പോസ്റ്റ്മാൻ പണി മാത്രമേ അദ്ദേഹത്തിനുള്ളു. ഇന്റലിജൻസ് സൂപ്രണ്ട് പറയുന്നത് വരെ താഴെ തുടങ്ങി ഏറ്റവും മുകളിൽ ഉള്ള ഒരു വിജിലൻസ് ഉദ്യോഗസ്ഥനും ഒരു പരാതിയിലും “അപ്ലിക്കേഷൻ ഓഫ് മൈൻഡ് (application of mind)” പാടില്ല എന്ന വിചിത്ര സംവിധാനമാണ് കേരളത്തിൽ പ്രവർത്തിക്കുന്നത്.

കേന്ദ്ര വിജിലൻസ് കമ്മീഷൻ (സി.വി.സി) മാതൃകയിൽ കുറച്ചു കൂടി മികച്ച രീതിയിലുള്ളതും ഹൈക്കോടതി ജഡ്ജിയുടെ പദവിയിലുള്ള ഒരു ന്യായാധിപൻ ചെയർമാനും, ചീഫ് സെക്രട്ടറി പദവിയിലുള്ള ഒരു IAS ഉദ്യോഗസ്ഥനും ഡി.ജി.പി / എ.ഡി.ജി.പി പദവിയിലുള്ള ഒരു IPS ഉദ്യോസ്ഥനും അംഗങ്ങളായും നിയമ പിൻബലമുള്ള ഒരു സംസ്ഥാന വിജിലൻസ് കമ്മീഷൻ രൂപീകരിക്കുന്നതിനും ശുപാർശ ചെയ്തിരുന്നു

കേരള സർക്കാരിന്റെ തന്നെ ഭരണ പരിഷ്കാര കമ്മീഷൻ അവരുടെ പ്രഥമ റിപ്പോർട്ടിൽ നിയമ പിൻബലമുള്ള ഒരു ‘സ്റ്റാറ്റ്യൂട്ടറി ഏജൻസി’യായി സംസ്ഥാന വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയെ പുന:സംഘടിപ്പിക്കാനുള്ള ശുപാർശ സർക്കാർ മാറ്റിവെച്ചിരിക്കുന്നു. പ്രസ്തുത റിപ്പോർട്ടിൽ വിജിലൻസിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും അഴിമതിക്കാര്യത്തിൽ സർക്കാരിനെ ഉപദേശിക്കുന്നതിനും മറ്റുമായി കേന്ദ്ര വിജിലൻസ് കമ്മീഷൻ (സി.വി.സി) മാതൃകയിൽ കുറച്ചു കൂടി മികച്ച രീതിയിലുള്ളതും ഹൈക്കോടതി ജഡ്ജിയുടെ പദവിയിലുള്ള ഒരു ന്യായാധിപൻ ചെയർമാനും, ചീഫ് സെക്രട്ടറി പദവിയിലുള്ള ഒരു IAS ഉദ്യോഗസ്ഥനും ഡി.ജി.പി / എ.ഡി.ജി.പി പദവിയിലുള്ള ഒരു IPS ഉദ്യോസ്ഥനും അംഗങ്ങളായും നിയമ പിൻബലമുള്ള ഒരു സംസ്ഥാന വിജിലൻസ് കമ്മീഷൻ രൂപീകരിക്കുന്നതിനും ശുപാർശ ചെയ്തിരുന്നു. ഇതൊന്നും നടപ്പിലാക്കുന്നില്ല എന്നുമാത്രമല്ല ഉള്ള സംവിധാനത്തിന്റെ സ്വതന്ത്ര പ്രവർത്തനം തടഞ്ഞുവെച്ചിരിക്കുകയുമാണ്.

മാർച്ച് 2017ഇൽ ഉന്നത ഉദ്യോഗസ്ഥരെ അഴിമതിക്കേസുകളിൽ നിന്നും സംരക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു സംസ്ഥാന സർക്കാർ മേൽപറഞ്ഞ G.O.( P)No.09/2017/vig dated 29.3.2017 എന്ന നിയമവിരുദ്ധ ഉത്തരവ് പുറപ്പെടുവിചത്. താഴെപറയുന്ന രണ്ട് സുപ്രീം കോടതി വിധികൾ അട്ടിമറിക്കുന്നതിനായിരുന്നു ഈ നിയമവിരുദ്ധ ഉത്തരവ്. സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് ലളിതകുമാരി കേസ്സിൽ ക്രിമിനൽ നടപടി ക്രമത്തിലെ 154 -ാം വകുപ്പനുസരിച്ച് അഴിമതി ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ ഒരു പരാതി ലഭിച്ചാൽ അത് പോലിസിന്/വിജിലൻസിന് നേരിട്ട് കേസ് എടുക്കാവുന്ന വിഭാഗത്തിൽപ്പെടുന്നതാണെങ്കിൽ (കോഗ്നൈസബിൾ) നിർബന്ധമായും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ഉടനടി അന്വേഷണം തുടങ്ങണമെന്ന വിധിയും, ജോയിന്റ് സെക്രട്ടറി തലത്തിലോ അതിനു മുകളിലോ ഉള്ള ഉന്നത ഉദ്യോഗസ്ഥർക്കും ഭരണകർത്താക്കൾക്കുമെതിരെ അത്തരത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കഴിയും എന്ന ഡോ. സുബ്രമണ്യൻ സ്വാമി നടത്തിയ നിയമ പോരാട്ടത്തിലെ സുപ്രീം കോടതി വിധിയിലൂടെയും ഏതൊരു ഉന്നതനെതിരെയും അഴിമതി ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ പരാതിപ്പെട്ടാൽ അന്വേഷണം ഉണ്ടാകുമെന്ന അവസ്ഥ സംജാതമായിരുന്നു.

പരമോന്നത നീതിന്യായ കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ വിധി കേവലം ഒരു സർക്കാർ ഉത്തരവിലൂടെ അട്ടിമറിച്ച സംസ്ഥാനമായി കേരളം മാറി. അഴിമതിക്കേസുകളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാത്തതുമൂലം അഴിമതിക്കേസ്സുകളുടെ എണ്ണം കുത്തനെ ഇടിഞ്ഞു.

അങ്ങനെ പരമോന്നത നീതിന്യായ കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ വിധി കേവലം ഒരു സർക്കാർ ഉത്തരവിലൂടെ അട്ടിമറിച്ച സംസ്ഥാനമായി കേരളം മാറി. അഴിമതിക്കേസുകളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാത്തതുമൂലം അഴിമതിക്കേസ്സുകളുടെ എണ്ണം കുത്തനെ ഇടിഞ്ഞു. സംസ്ഥാനാത്ത് “വിജിലൻസ് രാജ്” ആണ് നടക്കുന്നത് എന്ന് വ്യാജ പ്രചാരണം നടത്തി, വിജിലൻസ് വകുപ്പിന്റെ ശരിയായ ദിശയിലുള്ള പ്രവർത്തനം നിഷ്‌ക്രീയമാക്കിക്കൊണ്ടുള്ള നടപടികളാണ് ഉണ്ടായത്. വിജിലൻസ് വകുപ്പിനെ നിഷ്‌ക്രീയമാക്കിയതിന് ശേഷം കേരളത്തിൽ അഴിമതിയില്ല എന്ന വ്യാജ പ്രചാരണം ആണ് സർക്കാർ പി.ആർ.ഡി. പ്രസിദ്ധീകരണങ്ങളിലൂടെ നടത്തികൊണ്ടിരിക്കുന്നത്.

Share
അഭിപ്രായം എഴുതാം