കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്: ഡെപ്യൂട്ടേഷൻ അപേക്ഷിക്കാം.

തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിലവിലുള്ള കോൺഫിഡൻഷ്യൽ അസിസ്റ്റന്റിന്റെ രണ്ട് ഒഴിവുകളിൽ സർക്കാർ വകുപ്പുകളിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിവിധ സർക്കാർ  വകുപ്പുകളിൽ  കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്/ടൈപ്പിസ്റ്റ് തസ്തികയിൽ ജോലി നോക്കുന്നവർ ഉചിതമാർഗ്ഗേന ജൂൺ 15 നകം

സെക്രട്ടറി, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, കോർപ്പറേഷൻ ഓഫീസ് സമുച്ചയം, എൽ.എം.എസ്. ജംഗ്ഷൻ, തിരുവനന്തപുരം – 695 033 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/82033

Share
അഭിപ്രായം എഴുതാം