ഓപ്പറേഷന്‍ സമുദ്രസേതു ഘട്ടം 2 ന്റെ ഭാഗമായി ഐഎന്‍എസ് ജലാശ്വാ മാലിയില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരുമായി പുറപ്പെട്ടു

തിരുവനന്തപുരം: ഇന്ത്യന്‍ നാവികസേനയുടെ കപ്പലായ ഐ.എന്‍.എസ്. ജലാശ്വ, 588 ഇന്ത്യന്‍ പൗരന്മാരുമായി മാലിദ്വീപിലെ മാലി തുറമുഖത്തു നിന്ന് 2020 മെയ് 16 പുറപ്പെട്ടു. വിദേശ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരെ ഇവിടെ കടല്‍ മാര്‍ഗ്ഗം തിരികെ എത്തിക്കുന്നതിന് രാഷ്ട്രം നടത്തുന്ന പരിശ്രമങ്ങളില്‍ ഇന്ത്യന്‍ നാവിക സേനയുടെ സംഭാവനയാണ് ഓപ്പറേഷന്‍ സമുദ്ര സേതു.

ജലാശ്വയില്‍ യാത്രക്കാരായി ആറു ഗര്‍ഭിണികളും 21 കുട്ടികളും ഉണ്ട്. ഇന്നു (16-05) രാവിലെ കപ്പല്‍ മാലിയില്‍ നിന്നു കൊച്ചിക്കു പുറപ്പെട്ടു.

ബന്ധപ്പെട്ട രേഖ: https://pib.gov.in/PressReleasePage.aspx?PRID=1624470

Share
അഭിപ്രായം എഴുതാം