ഓപ്പറേഷന്‍ സമുദ്രസേതുവിന്റെ രണ്ടാം ഘട്ടത്തിന് തുടക്കം; ജലാശ്വ ഇന്ന് രാത്രിയോടെ കൊച്ചിയിലേക്ക് തിരിക്കും.

കൊച്ചി: ഓപ്പറേഷന്‍ സമുദ്രസേതുവിന്റെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ച് നാവികസേനയുടെ കപ്പല്‍ ഐ.എന്‍.എസ് ജലാശ്വ മാലദ്വീപിലേക്ക് ഇന്നലെ (14-05) പുറപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ച (15-04) കപ്പല്‍ മാലി തുറമുഖത്തിലെത്തിച്ചേര്‍ന്നു. മാലിദ്വീപിലെ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത പൗരന്മാര്‍ക്കാണ് കപ്പലില്‍ പ്രവേശനാനുമതിയുള്ളത്. 100 സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 700 യാത്രക്കാരുമായി ജലാശ്വ ഇന്ന് (15-04) രാത്രിയോടെ കൊച്ചിയിലേക്ക് തിരിക്കും.

മെയ് 10 ന് 698 യാത്രക്കാരെ ജലാശ്വയില്‍ നാവികസേന സുരക്ഷിതമായി കൊച്ചിയില്‍ എത്തിച്ചിരുന്നു. പൂര്‍ണമായും ശുചീകരണം നടത്തുകയും അണുവിമുക്തമാക്കുകയും ചെയ്ത ശേഷമാണ് രണ്ടാം ദൗത്യത്തിനായി കപ്പല്‍ മാലിയിലേക്ക് ഇന്നലെ (14-04) പുറപ്പെട്ടത്.

Share
അഭിപ്രായം എഴുതാം