സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച് തെലുങ്കാന സർക്കാർ

ഹൈദരാബാദ് മാർച്ച്‌ 31: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ തെലുങ്കാനയിൽ സർക്കാർ ജീവനക്കാരുടെ ശമ്പളം പകുതിയാക്കി. മുഴുവൻ ജീവനക്കാരുടെ ശമ്പളം 50 ശതമാനം തെലുങ്കാന സർക്കാർ വെട്ടികുറച്ചിട്ടുണ്ട്.

വൈറസ് ബാധയെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് തെലുങ്കാന സർക്കാർ ശമ്പളം വെട്ടിക്കുറച്ചത്. ജനപ്രതിനിധികളുടെ വേതനവും 75 ശതമാനവും ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ 60 ശതമാനവും കുറവ് വരുത്തിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം