പായിപ്പാട് സംഭവത്തിനു പിന്നിൽ നാടിനെ നശിപ്പിക്കുന്ന ശക്തികളെന്ന് മുഖ്യമന്ത്രി

കോട്ടയം മാർച്ച്‌ 29: കോട്ടയത്ത്‌ പായിപ്പാട് അതിഥി തൊഴിലാളികൾ ലോക്ക് ഡൗൺ നിബന്ധനകൾ ലംഘിച്ച് തെരുവിലിറങ്ങിയ സംഭവം ദൗർഭാഗ്യകരമാണ്. അതിഥി തൊഴിലാളികളോട് എല്ലാ ഘട്ടത്തിലും ഏറ്റവും കരുതലോടെയുള്ള നിലപാട് സ്വീകരിച്ച സംസ്ഥാനമാണ് കേരളം.

5000ത്തോളം ക്യാമ്പുകളിലായി 1, 70, 000ലേറെ അതിഥി തൊഴിലാളികളെ സംസ്ഥാനത്ത്‌ ഇപ്പോൾ പാർപ്പിച്ചിട്ടുണ്ട്. എവിടെയെങ്കിലും അപാകത കണ്ടെത്തിയാൽ ഇടപെട്ട് പരിഹരിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

അതിഥി തൊഴിലാളികൾ എന്ന സംബോധന തന്നെ നാടിന്റെ കരുതലിനെ സൂചിപ്പിക്കുന്നു. അവർക്ക് ഇവിടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ പറ്റാത്ത സാഹചര്യമില്ല. എന്നിട്ടും പായിപ്പാട് അവർ കൂട്ടത്തോടെ തെരുവിലിറങ്ങിയതിന്റെ പിന്നിൽ സമൂഹത്തിൽ അസ്വസ്ഥത സൃഷ്ടിക്കാൻ ശ്രെമിക്കുന്ന ചില ശക്തികൾ ഉണ്ടെന്ന സൂചനയുണ്ട്. അവരെ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Share
അഭിപ്രായം എഴുതാം