സായൂജ്യം: ഫോസ്റ്റര്‍ കെയര്‍ കുടുംബസംഗമം നടത്തി

കാസർഗോഡ് മാർച്ച് 3: ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരം നടപ്പിലാക്കുന്ന ഫോസ്റ്റര്‍ കെയര്‍ സംവിധാനത്തിലെ കുടുംബങ്ങളിലെ രക്ഷിതാക്കളുടെയും കുട്ടികളുടെയും വാര്‍ഷികസംഗമം (സായൂജ്യം) കാസര്‍കോട് വ്യാപാരഭവനില്‍ നടന്നു. കാസര്‍കോട് നഗരസഭാ  ചെയര്‍പേഴ്‌സണ്‍ ബി ഫാത്തിമ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ.പി.പി ശ്യാമളദേവി  അധ്യക്ഷയായി. രക്ഷിതാക്കള്‍ക്കായി ഉത്തരവാദിത്ത പൂര്‍ണ്ണമായ രക്ഷാകര്‍തൃത്വം എന്ന വിഷയത്തില്‍ ബിജു ജോസഫും കുട്ടികള്‍ക്കായി ഷൈജിത്ത് കരുവാക്കോട് മോട്ടിവേഷന്‍ ക്ലാസ്സുമെടുത്തു. തുടര്‍ന്ന് രക്ഷിതാക്കളും കുട്ടികളും അനുഭവങ്ങള്‍ പങ്കുവെക്കുകയും കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു. 

ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ സി എ ബിന്ദു സ്വാഗതം പറഞ്ഞു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മെമ്പര്‍ അഡ്വ.മണിയമ്മ, പി.പി, അഡ്വ.രജിത, ഡി.സി.പി.യു പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഷുഹൈബ് എന്നിവര്‍  സംസാരിച്ചു.

Share
അഭിപ്രായം എഴുതാം