പൗരത്വ നിയമഭേദഗതി: നിര്‍ണ്ണായക ഇടപെടലുമായി ഐക്യരാഷ്ട്രസഭ

ന്യൂഡല്‍ഹി മാര്‍ച്ച് 3: പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക ഇടപെടലുമായി ഐക്യരാഷ്ട്രസഭ. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷന്‍ സുപ്രീംകോടതിയില്‍ നടക്കുന്ന കേസില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കി. പൗരത്വ നിയമഭേദഗതിയെ എതിര്‍ത്തുകൊണ്ടാണ് ഈ നീക്കം. എന്നാല്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയം ശക്തമായി ഇതിനെ എതിര്‍ത്തു. ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രമാണിതെന്നും സിഎഎ ഭരണഘടനാപരമായി നിലനില്‍ക്കുന്നതാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

Share
അഭിപ്രായം എഴുതാം