അഭിപ്രായപ്രകടനവും മാധ്യമ സ്വാതന്ത്ര്യവും വെല്ലുവിളിക്കപ്പെടുന്നു – ഇന്ത്യൻ ജേർണലിസ്റ്റസ് യൂണിയൻ

ലഖ്നൗവിൽ ഇന്ത്യൻ ജേർണലിസ്റ്റസ് യൂണിയന്റെ ദേശീയ എക്സിക്യൂട്ടീവ് മീറ്റിംഗിൽ സെക്രട്ടറി വി.ബി.രാജൻ സംസാരിക്കുന്നു

ലഖ്നൗ മാര്‍ച്ച് 2: മാധ്യമ സ്വാതന്ത്ര്യവും അഭിപ്രായപ്രകടന സ്വാതന്ത്ര്യവും രാജ്യത്ത് എവിടെയും വെല്ലുവിളിക്കപ്പെടുകയാണെന്നും ഇന്റർനെറ്റ് വിഛേദിക്കുന്നതിലൂടെ മൗലീക അവകാശത്തിലും അധികാരം കൈകടത്തുകയാണെന്നും ഇന്ത്യൻ ജേർണലിസ്റ്റസ് യൂണിയന്റെ ദേശീയ എക്സിക്യൂട്ടീവ് അംഗീകരിച്ച പ്രമേയത്തിൽ അഭിപ്രായപ്പെട്ടു. ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷണത്തിനായി രാജ്യവ്യാപകമായി മാധ്യമ പ്രവർത്തകരും മാധ്യമ പ്രവർത്തകരുടെ സംഘടനകളും പ്രചരണ പരിപാടികൾ സംഘടിപ്പിക്കുവാൻ പ്രമേയം അഭ്യർത്ഥിച്ചു. ഡൽഹി കലാപത്തിൽ അക്രമികളും സുരക്ഷിതസേനകളും ഒരു പോലെ മാധ്യമ പ്രവർത്തകർക്കു നേരെ തിരിഞ്ഞതായിരുന്നു കാഴ്ച. ഒരിടത്തു പോലും മാധ്യമ പ്രവർത്തകർക്ക് സംരക്ഷണം നൽകിയ സംഭവം ഉണ്ടായില്ല. ഇത്തരം ഗുരുതര സാഹചര്യങ്ങളിൽ സ്വതന്ത്രമാധ്യമ പ്രവർത്തനം അസാദ്ധ്യമാക്കിയാൽ ജനങ്ങൾ വസ്തുതകളറിയാതെ കിംവദന്തികളാൽ നയിക്കപ്പെടും- പ്രമേയം അഭിപ്രായപ്പെട്ടു. രണ്ടു ദിവസങ്ങളിലായി നടന്ന എക്സിക്യൂട്ടീവ് യോഗത്തിൽ ഇരുപതു സംസ്ഥാനങ്ങളിലെ സംഘടനാ നേതാക്കൾ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം