ചൈനയിലേക്ക് കയറ്റി അയച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ മാസ്ക്കുകള്‍ക്ക് ക്ഷാമം

കോഴിക്കോട് ഫെബ്രുവരി 26: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയിലേക്ക് മാസ്കുകള്‍ കയറ്റി അയച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ മാസ്കുകള്‍ക്ക് വന്‍ ക്ഷാമം നേരിടുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലടക്കം വേണ്ടത്ര മാസ്കുകളില്ല. കൊറോണ നിരീക്ഷണം തുടരുന്നതിനാല്‍ കേരളത്തിലെ ആശുപത്രികളിലെല്ലാം തന്നെ എന്‍ 95 മാസ്കുകള്‍ ആവശ്യമുണ്ട്. കൊവിഡ്-19 ഉള്‍പ്പടെ മാരക വൈറസുകളെ ചെറുക്കുന്ന എന്‍ 95 മാസ്ക്കുകള്‍ ലഭിക്കാനേയില്ല. ടൂ ലെയര്‍, ത്രീലെയര്‍, മാസ്ക്കുകള്‍ക്കും ക്ഷാമമാണ്.

കഴിഞ്ഞ ഒരു മാസത്തിനിടെ കേരള വിപണിയിലുണ്ടായിരുന്ന പകുതിയിലേറെ മാസ്ക്കുകളും ചൈനയിലേക്ക് കയറ്റി അയച്ചതായി മൊത്തവിതരണക്കാര്‍ പറയുന്നു. മുംബൈ, ഡല്‍ഹി തുടങ്ങിയ നഗരങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കൂടുതലായി മാസ്കുകളെത്തുന്നത്. കൂടുതല്‍ വില കിട്ടുന്നതിനാലാണ് ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലുള്‍പ്പടെ മാസ്കുകള്‍ക്ക് ക്ഷാമമുണ്ട്. അതേസമയം, സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് നല്‍കാനാവശ്യമായ മാസ്കുകള്‍ നിലവില്‍ സ്റ്റോക്കുണ്ടെന്ന് മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു.

Share
അഭിപ്രായം എഴുതാം