യുഡിഎഫ് യോഗം ഇന്ന് ചേരും

തിരുവനന്തപുരം ഫെബ്രുവരി 25: യുഡിഎഫ് യോഗം ഇന്ന് ചേരും. ഘടകകക്ഷികളിലെ അഭിപ്രായ ഭിന്നതയില്‍ മുസ്ലീം ലീഗ് താക്കീത് നല്‍കിയതിന് ശേഷം നടക്കുന്ന യോഗത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. യുഡിഎഫിന് ഇങ്ങനെ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നാണ് പി കെ കുഞ്ഞാലിക്കുട്ടി രമേശ് ചെന്നിത്തലയേയും, മുല്ലപ്പള്ളിയേയും അറിയിച്ചത്. കുട്ടനാട് സീറ്റാണ് യോഗത്തിന്റെ പ്രധാന അജണ്ട.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന്റെ അടുത്ത ഘട്ടവും യോഗം ചര്‍ച്ച ചെയ്യും. നിയമഭേദഗതിയില്‍ വലിയ പ്രക്ഷോഭം നടത്തേണ്ട സമയത്ത് തമ്മിലടിച്ച് അവസരം പാഴാക്കി. ഇതാണ് മുന്നണിയുടെ പോക്കിനെപ്പറ്റി ലീഗിന്റെ മുഖ്യവിമര്‍ശനം.

Share
അഭിപ്രായം എഴുതാം