ബഹ്റൈനിലും കുവൈത്തിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു

കുവൈത്ത് സിറ്റി ഫെബ്രുവരി 24: കൊറോണ വൈറസ് (കൊവിഡ്-19) ബഹ്റൈനിലും കുവൈത്തിലും സ്ഥിരീകരിച്ചു. കുവൈത്തില്‍ മൂന്ന് പേര്‍ക്കും ബഹ്റൈനില്‍ ഒരാള്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരെല്ലാം അടുത്തിടെ ഇറാനില്‍നിന്ന് തിരിച്ചെത്തിയവരാണെന്ന് ബഹ്റൈന്‍, കുവൈത്ത് ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു.

ഇറാനില്‍ ഇതുവരെ 12 പേരാണ് രോഗബാധയേറ്റ് മരിച്ചത്. നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നു. ദക്ഷിണകൊറിയയില്‍ കൊറോണ ബാധ വ്യാപിക്കുകയാണ്. തിങ്കളാഴ്ച മാത്രം 161 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ചൈനയില്‍ ഇതുവരെ രോഗബാധയേറ്റ് മരിച്ചവരുടെ എണ്ണം 2463 ആയി. 78,000ത്തിലധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു.

Share
അഭിപ്രായം എഴുതാം