മധുര ഫെബ്രുവരി 19: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനു മുന്നോടിയായി ഉത്തര്‍പ്രദേശ് ജലസേചന വകുപ്പ് യമുനാ നദിയിലേക്ക് 500 ക്യുസെക് വെള്ളം തുറന്നുവിട്ടു. നദിയുടെ പാരിസ്ഥിതിക അവസ്ഥ മെച്ചപ്പെടുത്തുന്നതിനാണ് ബുലന്ദ്ഷഹറിലെ ഗംഗനഹറില്‍ നിന്ന് യമുനാ നദിയില്‍ വെള്ളം നിറച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
നടപടിയിലൂടെ യമുനയില്‍ നിന്നുള്ള ദുര്‍ഗന്ധം കുറയ്ക്കാന്‍ കഴിയുമെന്ന് ഉത്തര്‍പ്രദേശ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അസിസ്റ്റന്റ് എന്‍ജിനീയര്‍ അരവിന്ദ് കുമാര്‍ പറഞ്ഞു. ഇത് മധുരയിലെയും ആഗ്രയിലെയും യമുനയിലെ ഓക്സിജന്റെ അളവ് മെച്ചപ്പെടുത്തും. യമുനയിലെ വെള്ളം കുടിക്കാന്‍ കഴിയില്ലെങ്കിലും ദുര്‍ഗന്ധം കുറയ്ക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.