അനധികൃത അവധിയെത്തുടര്‍ന്ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരെ പിരിച്ചുവിട്ടു

തിരുവനന്തപുരം ഫെബ്രുവരി 12: സംസ്ഥാനത്ത സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരെ ആരോഗ്യവകുപ്പ് പിരിച്ചുവിട്ടു. അനധികൃത അവധിയെ തുടര്‍ന്നാണ് ഡോക്ടര്‍മാരെ പിരിച്ചുവിട്ടതെന്ന് സര്‍ക്കാര്‍.

ഗൈനക്കോളജി വിഭാഗം അസി.പ്രൊഫസര്‍ ഡോ പി രജനി, ജനറല്‍ മെഡിസിന്‍ വിഭാഗം അസി പ്രൊഫസര്‍ ഡോ രാജേഷ് ബേബി പാണിക്കുളം, ജനറല്‍ മെഡിസിന്‍ വിഭാഗം അസി പ്രൊഫസര്‍ ഡോ എ വി രവീന്ദ്രന്‍, പീഡിയാട്രിക് വിഭാഗം അസി പ്രൊഫസര്‍ ഡോ മായ, ഒബ്സ്റ്റസ്ട്രിക്സ് & ഗൈനക്കോളജി വിഭാഗം അസി പ്രൊഫസര്‍ ഡോ സിന്ധു, ഒബ്സ്റ്റസ്ട്രിക്സ് & ഗൈനക്കോളജി വിഭാഗം അസി പ്രൊഫസര്‍ ഡോ ബിന്ദു, ജനറല്‍ സര്‍ജറി വിഭാഗം അസി പ്രൊഫസര്‍ ഡോ റാണി, ജനറല്‍ സര്‍ജറി വിഭാഗം അസി പ്രൊഫസര്‍ ഡോ സുനില്‍ സുന്ദരം, യൂറോളജി വിഭാഗം അസി പ്രൊഫസര്‍ ഡോ ജോണ്‍ കുര്യന്‍, കാര്‍ഡിയോ വാസ്കുലര്‍ & തൊറാസിക് സര്‍ജറി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ അരുണ്‍ എന്നിവരേയാണ് സര്‍വ്വീസില്‍ നിന്നും നീക്കം ചെയ്തത്.

Share
അഭിപ്രായം എഴുതാം