ഉത്തരാഖണ്ഡില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം: രണ്ട് പേര്‍ക്ക് പരിക്ക്

ഡെറാഡൂണ്‍ ഫെബ്രുവരി 8: ഉത്തരാഖണ്ഡില്‍ ബഗേഷ്വര്‍ ജില്ലയില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ശനിയാഴ്ച രാവിലെയുണ്ടായ ഭൂചലനത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ പരിക്കേറ്റ ബസന്തി ദേവി (42), അവരുടെ മകള്‍ റീത്ത (11) എന്നിവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share
അഭിപ്രായം എഴുതാം