ശബരിമല തിരുവാഭരണ പരിശോധന: സുപ്രീംകോടതി ഉത്തരവ് ലഭിച്ചാലുടന്‍ പരിശോധന നടത്തുമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍

തിരുവനന്തപുരം ഫെബ്രുവരി 8: ശബരിമല തിരുവാഭരണത്തിന്റെ കണക്കെടുപ്പും പരിശോധനയും സുപ്രീംകോടതി ഉത്തരവ് ലഭിച്ചാലുടന്‍ നടത്തുമെന്ന് വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍. ജസ്റ്റിസ് രാമചന്ദ്രനെയാണ് തിരവാഭരണത്തിന്റെ കണക്കെടുപ്പ് നടത്താന്‍ സുപ്രീംകോടതി നിയമിച്ചത്.

പന്തളം കൊട്ടാരത്തിലെ അംഗങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരിനും നോട്ടീസ് അയച്ച ശേഷമാകും പരിശോധന നടത്തുക. സ്വര്‍ണ്ണത്തിന്റെ മാറ്റ് നിശ്ചയിക്കാനായി സ്വര്‍ണ്ണ പണിക്കാരന്റെ സഹായം തേടും. നാല് ആഴ്ചയ്ക്കകം സുപ്രീംകോടതിയില്‍ രഹസ്യ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.

പന്തളം രാജകുടുംബത്തിലെ അവകാശ തര്‍ക്കത്തെ തുടര്‍ന്നാണ് മുന്‍ ഹൈക്കോടതി ജഡ്ജി സി എന്‍ രാമചന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ തിരുവാഭരണത്തിന്റെ കണക്കെടുപ്പ് നടത്താന്‍ സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയത്.

Share
അഭിപ്രായം എഴുതാം