നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു, ദിലീപിന്റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കൊച്ചി ജനുവരി 17: നടിയെ ആക്രമിച്ച കേസില്‍ പ്രധാന തെളിവായ ദൃശ്യങ്ങള്‍ പരിശോധനയ്ക്കായി ചണ്ഡീഗഡിലെ കേന്ദ്ര ഫോറന്‍സിക് ലാബിലേക്ക് അയച്ചു. കേസിലെ വിചാരണ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച ദൃശ്യങ്ങള്‍ കഴിഞ്ഞ മാസം 19ന് കൊച്ചിയിലെ വിചാരണ കോടതിയിലെത്തി ദിലീപ് പരിശോധിച്ചിരുന്നു. ദിലീപ് കൊണ്ടുവന്ന സാങ്കേതിക വിദഗ്ധനും പ്രതിഭാഗം അഭിഭാഷകര്‍ക്കുമൊപ്പമായിരുന്നു പരിശോധന. പിന്നാലെ ദൃശ്യങ്ങളുടെ ആധികാരികതയില്‍ ദിലീപ് സംശയവും പ്രകടിപ്പിച്ചു. ഈ സാഹചര്യത്തിലാണ് ചണ്ഡീഗഡിലെ കേന്ദ്ര ഫോറന്‍സിക് ലാബിലേക്ക് ദൃശ്യങ്ങള്‍ അയച്ചത്.

Share
അഭിപ്രായം എഴുതാം