ജി-സാറ്റ് 30 നാളെ വിക്ഷേപിക്കും

ഫ്രഞ്ച് ഗയാന ജനുവരി 16: ഇന്ത്യയുടെ ആശയവിനിമയ ഉപഗ്രഹം ജി-സാറ്റ് 30 നാളെ പുലര്‍ച്ചെ 02.30ന് (ഇന്ത്യന്‍ സമയം) ഫ്രഞ്ച് ഗയാനയില്‍ നിന്ന് വിക്ഷേപിക്കും. 2020ലെ ഐഎസ്ആര്‍ഒയുടെ ആദ്യ ദൗത്യമാണ് ജി-സാറ്റ് 30. ഡിടിച്ച്, ടെലിവിഷന്‍ ബ്രോഡ്കാസ്റ്റ് അപ്ലിംങ്കിംഗ്, ഡിഎസ്എന്‍ജി, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് ജി-സാറ്റ് 30 മുതല്‍കൂട്ടാകും.

ഉപഗ്രഹത്തിന് 15 വര്‍ഷം ആയുസുണ്ടാകുമെന്നാണ് ഐഎസ്ആര്‍ഒയുടെ കണക്ക് കൂട്ടല്‍. അരിയാനെ റോക്കറ്റില്‍ വിക്ഷേപിക്കുന്ന ഇരുപത്തിനാലാം ഇന്ത്യന്‍ ഉപഗ്രഹമാണ് ജി-സാറ്റ് 30

Share
അഭിപ്രായം എഴുതാം