കാശ്മീരിലെ അഞ്ച് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാഗികമായി പുനഃസ്ഥാപിച്ചു

ന്യൂഡല്‍ഹി ജനുവരി 15: ജമ്മു കാശ്മീരിലെ അഞ്ച് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാഗികമായി പുനഃസ്ഥാപിച്ചു. ജമ്മു, സംഭാ, കത്വാ, ഉദ്ദംപുര്‍, റെസെയ് തുടങ്ങിയ ജില്ലകളിലാണ് പുതിയ ഉത്തരവ് പ്രകാരം പോസ്റ്റ് പെയ്ഡ് കണക്ഷനുകള്‍ക്ക് 2ജി ലഭ്യമായി തുടങ്ങും.

ഇ-ബാങ്കിങ് തുടങ്ങി ചില പ്രത്യേക സൈറ്റുകള്‍ മാത്രമേ ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാനാകൂ. സമൂഹമാധ്യമങ്ങള്‍ക്കുള്ള വിലക്ക് തുടരും. അവശ്യ സേവനങ്ങളായ ആശുപത്രികള്‍, ബാങ്കുകള്‍ എന്നിവിടങ്ങളില്‍ ബ്രോഡ്ബാന്റ്‌ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

എസ്എംഎസ് സേവനങ്ങള്‍ ഈ മാസം ആദ്യം പുനഃസ്ഥാപിച്ചിരുന്നു. ഇന്ന് മുതല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ജമ്മു കാശ്മീരില്‍ പുനഃസ്ഥാപിക്കണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി ഈ മാസം 10-ാം തീയതിയാണ് ആവശ്യപ്പെട്ടത്.

Share
അഭിപ്രായം എഴുതാം