ചൈനയില്‍ റോഡില്‍ രൂപപ്പെട്ട ഗര്‍ത്തത്തില്‍ ബസ് മറിഞ്ഞ് 6 മരണം

ബെയ്ജിങ് ജനുവരി 14: ചൈനയില്‍ റോഡില്‍ രൂപപ്പെട്ട ഗര്‍ത്തത്തില്‍ ബസ് മറിഞ്ഞ് ആറ് പേര്‍ മരിച്ചു. പത്തിലധികം പേരെ കാണാതായി. ബസ് യാത്രക്കാരും വഴിയാത്രക്കാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പരിക്കേറ്റ 16 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഖിങ്ഹായ് പ്രവിശ്യയുടെ തലസ്ഥാനമായ ഷിനിങ്ങില്‍ തിങ്കളാഴ്ചയാണ് സംഭവം. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. റോഡില്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നത് മൂലം അപകടമുണ്ടാകുന്നത് ഇതാദ്യമല്ല.

Share
അഭിപ്രായം എഴുതാം