ന്യൂഡല്‍ഹി ജനുവരി 13: മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കിയത് വേദനാജനകമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര. അനധികൃതമായി നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടത് ഒഴിവാക്കാനാവാത്ത നടപടിയായിരുന്നുവെന്നും കേരളത്തില്‍ ഇനി അനധികൃത നിര്‍മ്മാണങ്ങളുണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ തിങ്കളാഴ്ച സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
മരടിലെ ഫ്ളാറ്റ് പൊളിച്ചതിന്റെ അവശിഷ്ടങ്ങള്‍ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര നിര്‍ദ്ദേശിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും പിന്നീട് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. ഫ്ളാറ്റ് ഉടമകള്‍ക്ക് നല്‍കിയ 25 ലക്ഷം രൂപ താത്കാലിക ആശ്വാസമാണെന്നും കൂടുതല്‍ തുക വേണമെങ്കില്‍ ബന്ധപ്പെട്ട ഫോറങ്ങളെ സമീപിക്കാനും കോടതി അറിയിച്ചു. ഫെബ്രുവരി 10ന് മരട് കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.