മരടില്‍ വിധി നടപ്പാക്കിയെന്ന് സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും

ന്യൂഡല്‍ഹി ജനുവരി 13: മരടില്‍ അനധികൃതമായി നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പൊളിച്ചിരുന്നു. വിധി നടപ്പാക്കിയത് സംബന്ധിച്ചുള്ള വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും. കെട്ടിടാവശിഷ്ടങ്ങള്‍ നീക്കുന്നതടക്കമുള്ള പദ്ധതികളും കോടതിയെ അറിയിക്കും. ജനുവരി 11, 12 തീയതികളിലാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ നാല് ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കിയത്.

ഫ്ളാറ്റ് ഉടമകള്‍ക്കുള്ള നഷ്ടപരിഹാരത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടും ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്. ഫ്ളാറ്റിന്റെ വില അനുസരിച്ച് ഒരോ കെട്ടിടങ്ങളിലെയും ഫ്ളാറ്റ് ഉടമകള്‍ക്കും 25 ലക്ഷം വീതം ആദ്യഘട്ട നഷ്ടപരിഹാരം നല്‍കാനായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.

തീരദേശപരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച നാല് ഫ്ളാറ്റ് സമുച്ചയങ്ങളായ ഹോളിഫെയ്ത്ത് എച്ച്ടുഒ, ആല്‍ഫാ സെറീന്‍ ഇരട്ട ഫ്ളാറ്റ് സമുച്ചയങ്ങള്‍, ജെയിന്‍ കോറല്‍കോവ്, ഗോള്‍ഡന്‍ കായലോരം എന്നിവ പൊളിച്ചുനീക്കാന്‍ 2019 മെയ് 8നാണ് സുപ്രീംകോടതി ഉത്തരവിടുന്നത്.

Share
അഭിപ്രായം എഴുതാം