മരടിലെ ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്ളാറ്റ് തകര്‍ത്തു

കൊച്ചി ജനുവരി 11: മരടിലെ ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്ളാറ്റ് കെട്ടിടം തകര്‍ത്തു. നിയന്ത്രിത സ്ഫോടനത്തില്‍ സുരക്ഷിതമായാണ് ഫ്ളാറ്റ് കെട്ടിടം തകര്‍ത്തത്. മുന്‍പ് നിശ്ചയിച്ചതില്‍ നിന്നും 15 മിനിറ്റ് വൈകിയാണ് കെട്ടിടം തകര്‍ത്തത്. കൃത്യം 11 മണിക്ക് കെട്ടിടം തകര്‍ക്കാനാണ് ആദ്യം നിശ്ചയച്ചിരുന്നത്. നിരീക്ഷണത്തിന് ഏര്‍പ്പെടുത്തിയ ഹെലികോപ്റ്റര്‍ പറന്നുപോകുന്നത് വരെ രണ്ടാം സൈറണ്‍ മുഴക്കിയത്.

രണ്ടാമത്തെ സൈറണ്‍ മുഴക്കിയതിന്ശേഷമാണ് ദേശീയ പാത തടസപ്പെടുത്താന്‍ നിര്‍ദ്ദേശം കൊടുത്തത്. 11.16ന് മൂന്നാമത്തെ സൈറണ്‍ മുഴക്കിയ ശേഷമാണ് കെട്ടിടം തകര്‍ത്തത്.

Share
അഭിപ്രായം എഴുതാം