മരടില്‍ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാര തുക അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് സമരം

കൊച്ചി ജനുവരി 9: മരടില്‍ ഫ്ളാറ്റുകള്‍ പൊളിക്കാന്‍ എല്ലാ സജ്ജമായിരിക്കെ കുടിയിറക്കപ്പെട്ട ഫ്ളാറ്റ് ഉടമകള്‍ സര്‍ക്കാരിനെതിരെ വീണ്ടും സമരത്തിനിറങ്ങുന്നു. നാല് മാസമായിട്ടും സുപ്രീംകോടതി നിര്‍ദ്ദേശിച്ച 25 ലക്ഷം രൂപ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. നാല് ഫ്ളാറ്റുകളിലായുള്ള 57 കുടുംബങ്ങള്‍ക്കാണ് ഇതുവരെ ഒരുരൂപ പോലും നഷ്ടപരിഹാരമായി കിട്ടാത്തത്.

ഫ്ളാറ്റുകളില്‍ നിന്ന് കുടിയിറക്കപ്പെട്ടവര്‍ക്ക് പ്രാഥമിക നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നല്‍കണമെന്നായിരുന്നു സുപ്രീംകോടതി. ഇത് ചിലര്‍ക്ക് മാത്രമായി ജസ്റ്റിസ് ബാലകൃഷ്ണന്‍ കമ്മിറ്റി പരിമിതപ്പെടുത്തിയതോടെയാണ് ഒക്ടോബറില്‍ എല്ലാവര്‍ക്കും 25 ലക്ഷം നല്‍കണമെന്നും നാല് ആഴ്ചക്കകം നഷ്ടപരിഹാരം കൊടുത്ത് തീര്‍ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചത്. 325 ഫ്ളാറ്റുകളാണ് നാല് പാര്‍പ്പിട സമുച്ഛയത്തിലായി ഉണ്ടായിരുന്നതെങ്കിലും 270 പേര്‍ക്കാണ് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നാണ് ജസ്റ്റിസ് ബാലകൃഷ്ണന്‍ കമ്മിറ്റി കണ്ടെത്തിയത്.

Share
അഭിപ്രായം എഴുതാം