വാളയാര്‍ പീഡനകേസ്: ഹൈക്കോടതി പരിസരത്ത് നിന്നും സെക്രട്ടേറിയേറ്റിലേക്ക് പദയാത്ര

തിരുവനന്തപുരം ഡിസംബര്‍ 20: കൃത്യമായ അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കുകയെന്ന ആവശ്യവുമായി 2020 ജനുവരി 4 മുതല്‍ 22 വരെ വിവിധ ദളിത് ആദിവാസി സ്ത്രീ മനുഷ്യാവകാശ ജനാധിപത്യ പരിസ്ഥിതി സംഘടനകള്‍ പദയാത്ര നടത്താന്‍ തീരുമാനിച്ചതായി സംഘാടക സമിതി ഭാരവാഹികളായ വിഎം മാര്‍സന്‍, സിആര്‍ നീലകണ്ഠന്‍, പ്രൊഫ കുസുമം ജോസഫ് (കണ്‍വീനര്‍) എന്നിവര്‍ അറിയിച്ചു. എറണാകുളം ഹൈക്കോടതി പരിസരത്ത് നിന്ന് തിരുവനന്തപുരം സെക്രട്ടേറിയേറ്റിലേക്കാണ് ‘വാളയാര്‍ നീതിയാത്ര’ (ജനകീയ പദയാത്ര) നടത്തുന്നത്.

വാളയാര്‍ കേസ് അന്വേഷിച്ച ഡിവൈഎസ്പി സോജന്‍ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്ത എസ്സിഎസ്ടിക്കെതിരായ അതിക്രമങ്ങള്‍ തടയല്‍, നിയമം ഉള്‍പ്പടെ ചുമത്തി ക്രിമിനല്‍ കേസെടുക്കുക. കൃത്യമായ അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കുക എന്നിവയാണ് ആവശ്യങ്ങള്‍. ഇവ നേടിയെടുക്കാതെ തലസ്ഥാനത്ത് നിന്ന് മടങ്ങാതെ സമരം തുടരുമെന്നാണ് സംഘടനകളുടെ തീരുമാനം.

Share
അഭിപ്രായം എഴുതാം