പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവില്‍ സംഘര്‍ഷം: മലയാളി മാധ്യമപ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി ഡിസംബര്‍ 20: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം രാജ്യത്ത് ശക്തമാകുകയാണ്. പ്രതിഷേധത്തിനിടയില്‍ വെടിവയ്പ്പില്‍ മംഗളൂരുവില്‍ രണ്ടുപേരും ലക്നൗവില്‍ ഒരാളും കൊല്ലപ്പെട്ടു. ഞായറാഴ്ച വരെ മംഗളൂരുവില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇന്‍റര്‍നെറ്റ് നിയന്ത്രണവും ഏര്‍പ്പെടുത്തി.

വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ബംഗളൂരുലിലും നിരോധനാജ്ഞ തുടരുകയാണ്. ഉത്തര്‍പ്രദേശ്, ഡല്‍ഹി, കര്‍ണാടക, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ പ്രതിഷേധം ശക്തമാണ്.

Share
അഭിപ്രായം എഴുതാം