തൃശ്ശൂര്‍ ഡിസംബര്‍ 19: തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ഒരാളെ കൂടി ഇന്ന് പിടിച്ചു. ജിതീഷ് എന്നയാളെ എറണാകുളത്ത് നിന്നാണ് പിടികൂടിയത്. ഏഴുപേര്‍ ചാടിപോയതില്‍ ഇപ്പോള്‍ മൂന്ന് പേരെ പിടികൂടി. ഒരു റിമാന്‍റ് പ്രതിയെയും രാഹുല്‍ എന്ന മറ്റൊരു രോഗിയെയും പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
ചൊവ്വാഴ്ച രാത്രിയാണ് ആറ് റിമാന്‍ഡ് തടവുകാര്‍ ഉള്‍പ്പടെ ഏഴ് പേര്‍ ജീവനക്കാരെയും ആക്രമിച്ച് മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയത്. പോലീസുകാരന്‍റെ കയ്യിലുണ്ടായിരുന്ന താക്കോല്‍ കൈവശപ്പെടുത്തി പൂട്ട് തുറന്നാണ് സംഘം രക്ഷപ്പെട്ടത്.