പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി ഡിസംബര്‍ 18: പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള അറുപതോളം ഹര്‍ജികള്‍ പരിഗണിച്ച ശേഷമായിരുന്നു സുപ്രീംകോടതിയുടെ നിലപാട്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയക്കാനും കോടതി തീരുമാനിച്ചു. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ, ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന ബഞ്ചാണ് കേസുകള്‍ പരിഗണിച്ചത്.

പൗരത്വ ഭേദഗതി നിയമം റദ്ദാക്കാന്‍ ഇടപെടണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ ചൊവ്വാഴ്ച രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ സന്ദര്‍ശിച്ചിരുന്നു. മിക്ക പ്രതിപക്ഷ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും ഇത് സംബന്ധിച്ച് ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

Share
അഭിപ്രായം എഴുതാം