പൗരത്വ ഭേദഗതി ബില്ലിനെതിരായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം ശക്തം

ഗുവാഹത്തി ഡിസംബര്‍ 13: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭം ശക്തമാവുകയാണ്. പ്രതിഷേധക്കാര്‍ക്കുനേരെ പോലീസ് നടത്തിയ വെടിവയ്പ്പില്‍ തലസ്ഥാനമായ ഗുവാഹത്തിയില്‍ രണ്ട് പേര്‍ മരിച്ചു. പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ കര്‍ഫ്യൂ ലംഘിച്ച് ആയിരക്കണക്കിനാളുകള്‍ ഗുവാഹത്തിയില്‍ തെരുവിലിറങ്ങി. ഇവരെ പിരിച്ചുവിടാനായി പോലീസ് നടത്തിയ വെടിവയ്പ്പില്‍ നാലുപേര്‍ക്ക് പരിക്കേറ്റിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ രണ്ടുപേരാണ് മരിച്ചത്.

അസമിലെ 10 ജില്ലയില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള വിലക്ക് 48 മണിക്കൂര്‍ നീട്ടി. അസമിലും ത്രിപുരയിലും വിമാന-ട്രെയിന്‍ ഗതാഗതം താത്കാലികമായി നിര്‍ത്തി.

Share
അഭിപ്രായം എഴുതാം