തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് ക്ലബ് പ്രസിഡന്റ്‌ ഉള്‍പ്പടെയുള്ളവര്‍ രാജിവച്ചു

എം രാധാകൃഷ്ണൻ

തിരുവനന്തപുരം ഡിസംബര്‍ 10: തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയായിരുന്ന രാധാകൃഷ്ണനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ക്ലബിലെ പ്രസിഡന്റ്‌ ഉള്‍പ്പെടെയുള്ളവരുടെ രാജി. മുന്‍ സെക്രട്ടറി എം രാധാകൃഷ്ണനെ പിന്തുണക്കുന്ന മാനേജിംഗ് കമ്മിറ്റി അംഗങ്ങളും രാജിവച്ചു. ആക്ടിംഗ് സെക്രട്ടറി ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നും ഇവര്‍ ആരോപിക്കുന്നു.

സഹപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയതിന് രാധാകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ റിമാന്‍ഡിലാണ്. രാധാകൃഷ്ണനെതിരെ നടപടിയെടുക്കണമെന്ന് പ്രസ് ക്ലബ് നേതൃത്വത്തോടും വനിതാ മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് രാധാകൃഷ്ണനെ കഴിഞ്ഞ ദിവസം പ്രസ് ക്ലബ് ഭാരവാഹിത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.

Share
അഭിപ്രായം എഴുതാം