അയോദ്ധ്യ കേസില്‍ 40 സാമൂഹ്യപ്രവര്‍ത്തകര്‍ പുനഃപരിശോധന ഹര്‍ജിയുമായി സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി ഡിസംബര്‍ 10: അയോദ്ധ്യ കേസില്‍ 40 സാമൂഹ്യപ്രവര്‍ത്തകര്‍ പുനഃപരിശോധന ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചു. പ്രഭാത് പട്നായിക്, ഇര്‍ഫാന്‍ ഹബീബ് എന്നിവരുള്‍പ്പടെ 40 പ്രമുഖ അക്കാദമി അംഗങ്ങളും സാമൂഹ്യപ്രവര്‍ത്തകരുമാണ് കോടതിയെ സമീപിച്ചത്. രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യങ്ങള്‍ക്കും മതേതരത്വത്തിനും എതിരാണ് കോടതി വിധിയെന്ന് ഇവര്‍ പറഞ്ഞു. അയോദ്ധ്യ രാമന്റെ ജന്മഭൂമിയായിരിക്കാമെങ്കിലും അവിടെ ക്ഷേത്രം തകര്‍ത്താണ് മസ്ജിദ് നിര്‍മ്മിച്ചതെന്നതിന് തെളിവ് ഇല്ലെന്നും ഹര്‍ജിയില്‍ അവര്‍ ചൂണ്ടിക്കാട്ടുന്നു.

Share
അഭിപ്രായം എഴുതാം