രാജ്യത്ത് 23 വ്യാജ സര്‍വ്വകലാശാലകള്‍: ഒരെണ്ണം കേരളത്തിലും

ന്യൂഡല്‍ഹി ഡിസംബര്‍ 9: രാജ്യത്ത് വ്യാജ സര്‍വ്വകലാശാലകളുടെ പട്ടിക യുജിസി പ്രതിവര്‍ഷം ഇറക്കാറുണ്ടെങ്കിലും അതിനുമേല്‍ യാതൊരു നടപടിയും സ്വീകരിക്കാറില്ല. യുജിസി ആക്ട് പ്രകാരം 1000 രൂപ പിഴ മാത്രമാണ് ആകെയുള്ള ശിക്ഷ. വ്യാജ സര്‍വ്വകലാശാലകള്‍ക്കെതിരെ കര്‍ശനനിയമം കൊണ്ടു വരണമെന്ന് നിയമവിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

യുജിസിയാണ് രാജ്യത്തെ സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. കേന്ദ്ര സര്‍വ്വകലാശാലകള്‍ക്കോ യുജിസി അംഗീകരിച്ച സ്ഥാപനങ്ങള്‍ക്കോ മാത്രമേ നിലവില്‍ ബിരുദങ്ങള്‍ നല്‍കാനാകൂ. എന്നാല്‍, വ്യാജ സര്‍വ്വകലാശാലകള്‍ നിയമത്തെ വെല്ലുവിളിച്ച് യഥേഷ്ടം ഇപ്പോള്‍ പ്രവര്‍ത്തിക്കുകയാണ്.

എല്ലാ വര്‍ഷവും യുജിസി വ്യാജ സര്‍വ്വകലാശാലകളുടെ പട്ടിക പുറത്തിറക്കാറുണ്ട്. ഈ വര്‍ഷത്തെ പട്ടികയില്‍ 23 വ്യാജ സര്‍വ്വകലാശാലകളാണ് ഉള്ളത്. ഏറ്റവും കൂടുതല്‍ ഉത്തര്‍പ്രദേശിലാണ്. കേരളത്തിലുമുണ്ട് ഒരെണ്ണം. സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റിയാണ് കേരളത്തിലുള്ള വ്യാജ സര്‍വ്വകലാശാല. കോഴ്‌സ് പാതി വഴിയില്‍ ഉപേക്ഷിക്കുന്നവരെയാണ് ഇത്തരം സര്‍വ്വകലാശാലകള്‍ ലക്ഷ്യമിടുന്നത്.

Share
അഭിപ്രായം എഴുതാം