പ്രജ്ഞാ സിങ്ങിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി നവംബര്‍ 28: മഹാത്മഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയെ ദേശഭക്തനെന്ന് വിളിച്ച പ്രജ്ഞാ സിങ് ഠാക്കൂറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിജെപിയുടെയും ആര്‍എസ്എസിന്റെയും ആശയമാണ് അവര്‍ പറയുന്നത്. അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സമയം പാഴാക്കാന്‍ താനില്ലെന്നും രാഹുല്‍ പറഞ്ഞു. തീവ്രവാദിയായ പ്രജ്ഞാ സിങ് തീവ്രവാദിയായ ഗോഡ്സെയെ രാജ്യസ്നേഹിയെന്ന് വിളിക്കുന്നു. ഇന്ത്യന്‍ പാര്‍ലമെന്റ്‌ ചരിത്രത്തിലെ ദുഃഖദിനമാണിതെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

ലോക്സഭയില്‍ ബുധനാഴ്ച ചര്‍ച്ചയ്ക്കിടെയാണ് പ്രജ്ഞാ സിങ് എഴുന്നേറ്റ് നിന്ന് വിവാദ പ്രസ്താവന നടത്തിയത്. പ്രജ്ഞാ സിങ്ങിന്റെ പ്രസ്താവനയ്ക്കതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തി. പ്രതിഷേധം സഭക്ക് പുറത്തേക്കും വ്യാപിച്ചതോടെ ബിജെപി പ്രതിരോധത്തിലായി. ഇതോടെ ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂറിനെ പ്രതിരോധ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി കൂടിയാലോചന കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി. ബിജെപി വര്‍ക്കിങ്ങ് പ്രസിഡന്റ്‌ ജെപി നഡ്ഡയാണ് ഇക്കാര്യം അറിയിച്ചത്.

Share
അഭിപ്രായം എഴുതാം