സ്ത്രീ എന്ന പരിഗണനപോലും തനിക്ക് നല്‍കിയില്ലെന്ന് രമ്യാ ഹരിദാസ്

രമ്യാ ഹരിദാസ്

ന്യൂഡല്‍ഹി നവംബര്‍ 25: പ്രതിഷേധിക്കാനുള്ള അവകാശത്തെ അടിച്ചമര്‍ത്തുകയാണെന്നും സ്ത്രീ എന്ന പരിഗണനപോലും തനിക്ക് നല്‍കിയില്ലെന്നും രമ്യാ ഹരിദാസ് എംപി പറഞ്ഞു. മഹാരാഷ്ട്ര വിഷയത്തില്‍ സഭയില്‍ പ്രതിഷേധിച്ച രമ്യയെയും തമിഴ്നാട്ടില്‍ നിന്നുള്ള എംപി ജോതി മണിയെയും പുരുഷ മാര്‍ഷല്‍മാര്‍ കയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു രമ്യ. മഹാരാഷ്ട്ര ഗവര്‍ണര്‍ക്ക് ശിപായി ആകാനുള്ള യോഗ്യത പോലുമില്ലെന്ന് രമ്യ സ്പീക്കര്‍ക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞു. ജോതി മണി എംപിയും പ്രതിഷേധമറിയിച്ചു. സോണിയ ഗാന്ധി സ്പീക്കറെ നേരിട്ട് കണ്ട് ഇതില്‍ പ്രതിഷേധമറിയിച്ചു.

ലോക്സഭയില്‍ മഹാരാഷ്ട്ര വിഷയത്തില്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയ ഹൈബി ഈഡനേയും ടി എന്‍ പ്രതാപനെയും സ്പീക്കര്‍ സസ്പെന്‍റ് ചെയ്തു. മാപ്പ് പറഞ്ഞതിന്ശേഷം സഭയില്‍ കയറിയാല്‍ മതിയെന്ന് ഇരുവരോടും സ്പീക്കര്‍ നിര്‍ദ്ദേശിച്ചു.

Share
അഭിപ്രായം എഴുതാം