ജെഎന്‍യു ക്യാമ്പസ് അടച്ചിട്ട് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

ഫയൽ ചിത്രം

ന്യൂഡല്‍ഹി നവംബര്‍ 13: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സ്റ്റിയിലെ ഫീസ് വര്‍ദ്ധനയ്ക്കെതിരെ വിദ്യാര്‍ത്ഥികള്‍ ഇന്ന് മുതല്‍ ക്യാമ്പസ് അടച്ചിട്ട് പ്രതിഷേധിക്കും. ഓഫീസുകള്‍ അടക്കം ഉപരോധിച്ച് ക്യാമ്പസ് പൂര്‍ണ്ണമായും സ്തംഭിപ്പിച്ചുകൊണ്ടുള്ള സമരത്തിലേക്കാണ് വിദ്യാര്‍ത്ഥികള്‍ നീങ്ങുന്നത്.

ഐഎച്ച്എ മാനുവല്‍ പരിഷ്ക്കരണം ഉപേക്ഷിക്കും വരെ സമരം തുടരാനാണ് തീരുമാനം. വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാര്‍ വിദ്യാര്‍ത്ഥികളെ കാണാന്‍ ഇതുവരെ തയ്യാറായിട്ടില്ല. രണ്ടാഴ്ചയായി തുടരുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പങ്കെടുത്ത ബിരുദദാനച്ചടങ്ങ് ബഹിഷ്ക്കരിച്ച് വിദ്യാര്‍ത്ഥികള്‍ തിങ്കളാഴ്ച പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളും പോലീസും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു.

Share
അഭിപ്രായം എഴുതാം