മിസോറാം ഗവര്‍ണറായി ശ്രീധരന്‍പിള്ള ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഐസോള്‍ നവംബര്‍ 5: ബിജെപി നേതാവ് അഡ്വ പിഎസ് ശ്രീധരന്‍പിള്ള മിസോറാം ഗവര്‍ണറായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഐസോളിലെ രാജ്ഭവനില്‍ രാവിലെ 11.30യ്ക്ക് നടക്കുന്ന ചടങ്ങില്‍ ഗുവാഹത്തി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുക്കും. മിസോറാം മുഖ്യമന്ത്രി ലാല്‍ തന്‍ഹവ്ല, മറ്റ് മന്ത്രിമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ശ്രീധരന്‍പിള്ളയുടെ കുടുംബാംഗങ്ങളും, ബിജെപി ദേശീയ സെക്രട്ടറി സത്യകുമാര്‍, കൊച്ചി ബാര്‍ കൗണ്‍സില്‍ പ്രതിനിധികള്‍, നാല് ക്രിസ്ത്യന്‍ സഭ ബിഷപ്മാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കാനായി മിസോറാമില്‍ എത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ ശ്രീധരന്‍പിള്ള ബിജെപി അധ്യക്ഷന്‍ അമിത്ഷാ ഉള്‍പ്പെടെയുള്ള നേതാക്കളെ കണ്ടിരുന്നു. ഇന്നലെ മിസോറാമിലെത്തിയ ശ്രീധരന്‍പിള്ളയെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് രാജ്ഭവന്‍ സ്വീകരിച്ചത്. വൈക്കം പുരുഷോത്തമനും കുമ്മനം രാജശേഖരനും ശേഷം മിസോറാം ഗവര്‍ണറാകുന്ന കേരളത്തില്‍ നിന്നുള്ള മൂന്നാമത്തെ മലയാളിയാണ് പിഎസ് ശ്രീധരന്‍പിള്ള.

Share
അഭിപ്രായം എഴുതാം