സോണിയ ഗാന്ധി തീഹാറിലെത്തി ഡികെ ശിവകുമാറിനെ സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി ഒക്ടോബര്‍ 23: കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്‍റ് സോണിയ ഗാന്ധി ബുധനാഴ്ച പാര്‍ട്ടി നേതാവ് ഡികെ ശിവകുമാറിനെ തീഹാര്‍ ജയിലിലെത്തി സന്ദര്‍ശിച്ചു. കള്ളപ്പണ്ണം വെളുപ്പിക്കല്‍ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ശിവകുമാര്‍. സോണിയ ഗാന്ധിയും പാര്‍ട്ടി സഹപ്രവര്‍ത്തക അംബികാ സോണിയും ഇന്ന് രാവിലെയാണ് തീഹാര്‍ ജയിലിലെത്തി കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ആരോപിച്ച് ജയിലിലുള്ള കര്‍ണാടകയില്‍ നിന്നുള്ള പാര്‍ട്ടി നേതാവിനെ സന്ദര്‍ശിച്ചത്.

ശിവകുമാറിന്‍റെ ജാമ്യാപേക്ഷയില്‍ ഡല്‍ഹി ഹൈക്കോടതി ബുധനാഴ്ച വിധി പറയും. സെപ്റ്റംബറിലാണ് ശിവകുമാറിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ശിവകുമാറിന്‍റെ സഹോദരന്‍ ഡികെ സുരേഷും സോണിയ്ക്ക് ഒപ്പമുണ്ടായിരുന്നു. ശിവകുമാര്‍ നികുതികള്‍ അടയ്ക്കുന്നില്ലെന്നും കോടിക്കണക്കിന് രൂപയുടെ പണമിടപാടുകള്‍ നടത്തിയെന്നും ആരോപണമുണ്ട്. ശിവകുമാറിന്‍റെ മകള്‍ ഐശ്വര്യ (23)യെയും ഇഡി ചോദ്യം ചെയ്തിരുന്നു.

Share
അഭിപ്രായം എഴുതാം