ഭോപ്പാൽ ഒക്ടോബർ 16:മധ്യപ്രദേശ് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഓഫീസേഴ്സ് (ഐഎഎസ് ) അസോസിയേഷൻ പ്രസിഡന്റ് ഗൗരി സിംഗ് ബുധനാഴ്ച മുഖ്യ സെക്രട്ടറിക്ക് ഒരു ആശയവിനിമയം അയച്ചു. അന്വേഷണ ഏജൻസികൾക്ക് ഉചിതമായ ഉപദേശം നൽകണമെന്ന് അഭ്യർത്ഥിച്ചു.
ഒരു മുതിർന്ന ബ്യൂറോക്രാറ്റുമായി ബന്ധപ്പെട്ട വിഷയം അന്വേഷിക്കുന്ന സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തെ കത്തിൽ പരാമർശിക്കുന്നു.

ലോക പരിസ്ഥിതിദിനത്തിന്റെ ഭാഗമായി എറണാകുളം ജനറൽ ആശുപത്രിയിൽ പ്രകൃതി: പ്രതീക്ഷ എന്ന പേരിൽ പരിസ്ഥിതിദിനഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ആശുപത്രി അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം ഹൈബി ഈഡൻ എം. പി. നിർവഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് ആശുപത്രി അങ്കണത്തിൽ സ്ഥിതി ചെയ്യുന്ന 200 വർഷത്തിലേറെ പഴക്കമുള്ള മഴമരത്തിനു വൃക്ഷ ശ്രേഷ്ഠ പുരസ്കാരം നൽകി.

മലപ്പുറം പൊന്നാനി ബിയ്യം കായൽ വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപമുള്ള പുളിക്കടവ് പാലത്തിലൂടെ ഉള്ള യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിട്ടു. പലഭാഗങ്ങളും തുരുമ്പെടുത്തു നശിച്ചതിനാൽ ഇതുവഴിയുള്ള യാത്ര അപകടങ്ങൾക്കിടയാക്കുമെന്ന തഹസിൽദാരുടെയും ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറിയുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനം.

അരങ്ങ് – 2023 “ഒരുമയുടെ പലമ” കുടുംബശ്രീ സംസ്ഥാനതല കലോത്സവം സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി തൃശൂരിൽ നടന്ന കലോത്സവത്തിന്റെ സമാപന സമ്മേളനം പട്ടികജാതി പട്ടിക വർഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഭാവിയിൽ, സ്കൂൾ കലോത്സവം പോലെ ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമായി കുടുംബശ്രീ കലോത്സവം മാറുമെന്ന് മന്ത്രി പറഞ്ഞു. കുടുംബശ്രീയിലൂടെ സമൂഹത്തിലെ എല്ലാ മേഖലകളിലേക്കും അമ്മമാരും സഹോദരിമാരും കടന്നുവരുന്നത് കാണുമ്പോൾ സന്തോഷവും അഭിമാനവുമാണെന്നും അദ്ദേഹം അറിയിച്ചു.

ലോക പരിസ്ഥിതി ദിനം, ലോക സൈക്കിൾ ദിനം എന്നിവയുടെ ഭാഗമായി ആരോഗ്യം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ സന്ദേശങ്ങൾ നൽകി തൃശൂർ ടൗണിൽ നിന്നും വാഴാനിയിലേക്ക് ചവിട്ടികയറിയത് 42 സൈക്കിൾ റൈഡർമാർ. രാവിലെ 6.45ന് തൃശ്ശൂർ ടൗണിൽ നിന്നും ആരംഭിച്ച “വാഴാനി റൈഡ്” ഫോറസ്റ്റ് ഡിപ്പാർട്മെന്റ് റേഞ്ച് ഓഫീസർ സുമാ സ്കറിയ തൃശ്ശൂർ ടൗൺ ഹാളിൽ ഫ്ലാഗ് ഓഫ് ചെയ്തു.

ഇടുക്കി ജില്ലയിലെ പൈനാവില്‍ പ്രവര്‍ത്തിക്കുന്ന ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിന് അനുവദിച്ച വാഹനത്തിന്റെ ഫ്ളാഗ് ഓഫും പരിസ്ഥിതി ദിനാചരണവും പ്രവേശനോത്സവവും സംഘടിപ്പിച്ചു. എം.പിയുടെ പ്രാദേശികവികസന ഫണ്ടില്‍ നിന്നും അനുവദിച്ച വാഹനത്തിന്റെ ഫ്ളാഗ് ഓഫ് സ്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി നിര്‍വഹിച്ചു.

തിരുവനന്തപുരം ജില്ലയില്‍ ജൂണ്‍ ഒന്‍പതിന് ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ വെള്ളിയാഴ്ച ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്തിലെ മുഴുവൻ സ്കൂൾ ക്യാമ്പസുകളും വലിച്ചെറിയൽ മുക്തമാക്കുമെന്ന് പൊതു വിദ്യാഭ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ സ്കൂളുകളിൽ വലിച്ചെറിയൽ മുക്ത ക്യാമ്പസ് പ്രഖ്യാപനം തിരുവനന്തപുരം കോട്ടൺഹിൽ ജിഎച്ച്എസ്എസിൽ നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന പരിസ്ഥിതി ദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
അറിയിപ്പുകള്
എഡിറ്റോറിയല്‍
കുടിയേറ്റ ജനജീവിതം

കെ ആർ രാജേന്ദ്രൻ
കർഷക പ്രശ്നങ്ങളിൽ മാധ്യമങ്ങൾ മുഖം തിരിക്കുന്നത് എന്തുകൊണ്ട് ?

ടോമി സിറിയക്
മലനാട് ജനത്തിന്റെ മാഗ്നാകാർട്ട ഉണ്ടാക്കിയ മണിയങ്ങാടൻ
തൊഴിലവസരങ്ങള്‍

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ സ്റ്റേറ്റ് ബോർഡ് ഓഫ് മെഡിക്കൽ റിസർച്ച് (എസ്.ബി.എം.ആർ) നു കീഴിൽ റിസർച്ച് അസോസിയേറ്റ്, ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, വേതനനിരക്ക് എന്നിവ സംബന്ധിച്ച വിജ്ഞാപനത്തിന്റെ വിശദവിവരം വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലുണ്ട് (dme.kerala.gov.in). റിസർച്ച് അസോസിയേറ്റ്, ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലെ നിയമനത്തിനായുള്ള കൂടിക്കാഴ്ച യഥാക്രമം ജൂൺ 6, 7 തീയതികളിൽ രാവിലെ 11ന് മെഡിക്കൽ വിദ്യാഭ്യാസ ഓഫീസിൽ നടത്തും. അസൽ സർട്ടിഫിക്കറ്റ്, ബയോഡാറ്റാ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

ഒഡെപെക്ക് മുഖേന യു.എ.ഇയിലെ പ്രമുഖ സ്ഥാപനങ്ങളിലേക്ക് പുരുഷ സെക്യൂരിറ്റി ഗാർഡുകളെ റിക്രൂട്ട് ചെയ്യുന്നു. ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് പാസായവരും, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും സെക്യൂരിറ്റി ഗാർഡായി കുറഞ്ഞത് രണ്ട് വർഷം പ്രവൃത്തി പരിചയവും 25-40 വയസിനകത്തുള്ളവരും 5’5’’ ഉയരവും ആരോഗ്യമുള്ളവരും സുരക്ഷാ സംവിധാനങ്ങളും നടപടിക്രമങ്ങളെക്കുറിച്ചുള്ള അറിവും പൊതുസുരക്ഷാ നിയമമാർഗ്ഗങ്ങളിലുള്ള പരിജ്ഞാനവും ഉള്ളവരുമായിരിക്കണം. സൈനിക/അർദ്ധ-സൈനിക വിഭാഗത്തിൽ ജോലി ചെയ്തിട്ടുള്ളവർക്ക് മുൻഗണന. ആകർഷകമായ ശമ്പളവും താമസ സൗകര്യവും ലഭിക്കും. വിസ, എയർടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച ബയോഡേറ്റ, പാസ്പോർട്ട്, പ്രവൃത്തി പരിചയം എന്നിവയുടെ പകർപ്പുകൾ സഹിതം ജൂൺ 10നു മുമ്പ് jobs@odepc.in എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം.
പംക്തി
റിപ്പോര്‍ട്ട്
