കര്‍താര്‍പൂര്‍ സംവാദത്തില്‍ പുരോഗതി; സേവനവേതനത്തിനായി ശഠിച്ച് പാകിസ്ഥാന്‍

ന്യൂഡല്‍ഹി/അത്താരി സെപ്റ്റംബര്‍ 4: ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര ഇടനാഴിയായ കര്‍താര്‍പൂര്‍ ഇടനാഴി വിഷയത്തില്‍ ബുധനാഴ്ച നേരിയ പുരോഗതി. വര്‍ഷം മുഴുവന്‍ ഇടനാഴി പ്രവര്‍ത്തനക്ഷമമായിരിക്കുമെന്ന് ഇരുവശങ്ങളും സമ്മതിച്ചു. ഒറ്റയ്ക്കോ, സംഘമായോ തീര്‍ത്ഥാടകര്‍ക്ക് സന്ദര്‍ശിക്കാം.

തീരുമാനം അന്തിമമല്ല. തീര്‍ത്ഥാടകര്‍ക്കായി സേവനവേതനം ഈടാക്കണമെന്ന് ആവശ്യം ഊന്നിപറഞ്ഞ് പാകിസ്ഥാന്‍. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ഗുരുദ്വാര പരിസരത്തേക്ക് പ്രവേശിക്കുന്നതിനോടും പാകിസ്ഥാന്‍ സമ്മതിച്ചിട്ടില്ല. തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതമായി പോകാനുള്ള അന്തരീക്ഷം സൃഷ്ടിക്കുമെന്ന് ഇരുരാജ്യങ്ങളും സമ്മതിച്ചു.

Share
അഭിപ്രായം എഴുതാം