പട്ന സെപ്റ്റംബര്‍ 2: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സര്‍ക്കാരിന്‍റെ അഴിമതിയെയും കുറ്റകൃത്യങ്ങളെയും രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്. കുറ്റവാളികളെ പരിരക്ഷിക്കുകയും, ബലാത്സംഗം ചെയ്യുന്നവരെയും അഴിമതിക്കാരെയും സംരക്ഷിക്കുകയും ചെയ്യുന്നവരോട് ഒത്തുതീര്‍പ്പിനില്ലെന്ന് യാദവ് പ്രതികരിച്ചു.
സര്‍ക്കാരിന്‍റെ വികാരശൂന്യത കാരണം നിരവധി ജീവനുകളാണ് നഷ്ടപ്പെടുന്നത്. കള്ളന്മാരെയും അഴിമതിക്കാരെയും മുഖ്യമന്ത്രി പരിരക്ഷിക്കുകയാണ്. യാദവ് ട്വീറ്റ് ചെയ്തു. ജയില്‍പുള്ളികള്‍ ബീഹാര്‍ ജയിലില്‍ പിറന്നാള്‍ ആഘോഷിക്കുന്നു. മറ്റൊരു ട്വീറ്റിലൂടെ യാദവ് വ്യക്തമാക്കി.