പ്രധാനമന്ത്രി 69-ാമത് പിറന്നാള്‍ കാശിയില്‍ ആഘോഷിക്കാന്‍ സാധ്യത

നരേന്ദ്രമോദി

വാരണാസി സെപ്റ്റംബര്‍ 2: പ്രധാമന്ത്രി നരേന്ദ്രമോദി, സ്വന്തം നിയോജകമണ്ഡലമായ വാരണാസിയില്‍ അദ്ദേഹത്തിന്‍റെ 69-ാമത് പിറന്നാള്‍ സെപ്റ്റംബര്‍ 17ന് ആഘോഷിക്കാന്‍ സാധ്യത. ‘ഫിറ്റ് ഇന്ത്യ’യുടെ അടിസ്ഥാനത്തിലാകും ആഘോഷം. നിയോജകമണ്ഡലത്തില്‍, ബിജെപി പ്രവര്‍ത്തകരും അധികൃതരും നിരവധി ആരോഗ്യ പരിപാടികള്‍ സംഘടിപ്പിക്കും. ഔദ്യോഗിക വൃത്തങ്ങള്‍ തിങ്കളാഴ്ച അറിയിച്ചു.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി വാരണാസിയിലെത്തുന്നത്. അടുത്ത ദിവസം മോദി കാശിയിലെ ജനങ്ങളുമായി സംസാരിക്കും. തുടര്‍ന്ന് പരിപാടികളില്‍ പങ്കെടുക്കും. തന്‍റെ നിയോജകമണ്ഡലത്തിലെ സ്കൂള്‍ കുട്ടികളുമായാണ് 68-ാമത് പിറന്നാള്‍ മോദി ആഘോഷിച്ചത്.

‘ഫിറ്റ് ഇന്ത്യ’യോടനുബന്ധിച്ചുള്ള സൗജന്യ ആരോഗ്യ ക്യാമ്പുകള്‍, രക്തദാനം തുടങ്ങിയ പരിപാടികള്‍ സെപ്റ്റംബര്‍ 13 മുതല്‍ ആരംഭിക്കും.

Share
അഭിപ്രായം എഴുതാം