ന്യൂഡല്‍ഹി ആഗസ്റ്റ് 26: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്‍റെ (എസ്പിജി) സുരക്ഷ പിന്‍വലിച്ചു. വിവിധ ഏജന്‍സികളുമായുള്ള പുനഃപരിശോധനയ്ക്കൊടുവിലാണ് തീരുമാനമെന്ന് റിപ്പോര്‍ട്ട്. സിആര്‍പിഎഫിന്‍റെ സുരക്ഷ നല്‍കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ സുരക്ഷയും പിന്‍വലിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഗാന്ധി കുടുംബാഗങ്ങളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ക്കാണ് സുരക്ഷ നിലനില്‍ക്കുന്നത്.
1984 ഒക്ടോബര്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ വധത്തിന് ശേഷമാണ് 1985ല്‍ എസ്പിജി സുരക്ഷ നിലവില്‍ വരുന്നത്.