ജി-7 ഉച്ചക്കോടി; യുഎന്‍ സെക്രട്ടറി ജനറലിനെയും, ജോണ്‍സണിനെയും സന്ദര്‍ശിച്ച് മോദി

ബോറിസ് ജോണ്‍സണ്‍, നരേന്ദ്രമോദി

ബിയറിറ്റ്സ് ആഗസ്റ്റ് 26: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിനെ സന്ദര്‍ശിച്ചു. ഇരുവരും സഹകരണ ചര്‍ച്ചകള്‍ നടത്തി. ജി-7 ഉച്ചക്കോടിയുടെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച. ജൂലൈയില്‍ ജോണ്‍സണ്‍ പ്രധാനമന്ത്രിയായതിന്ശേഷമുള്ള ഇരുവരുടെയും ആദ്യ കൂടിക്കാഴ്ചയാണ് ഞായറാഴ്ച രാത്രി നടന്നത്.

ഇന്ത്യ-യുകെ സഹകരണം ശക്തിപ്പെടുത്തുന്നതിനെപ്പറ്റി ഇരുനേതാക്കളും ചര്‍ച്ച ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. ആഗസ്റ്റ് 15ന് ഇന്ത്യയ്ക്ക് പുറത്തുണ്ടായ അക്രമങ്ങള്‍ മോദി ചൂണ്ടിക്കാട്ടി. ജോണ്‍സണ്‍ അതില്‍ ഖേദം പ്രകടിപ്പിച്ചു. ഇന്ത്യന്‍ ജനതയുടെ സുരക്ഷ ഉറപ്പ് കൊടുക്കുകയും ചെയ്തു.

യുഎന്‍ സെക്രട്ടറി ജനറല്‍ ആന്‍റോണിയോ ഗുട്ടറസിനെയും മോദി സന്ദര്‍ശിച്ചു. ജമ്മുകാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന അനുച്ഛേദം 370 റദ്ദാക്കിയതിനെപ്പറ്റിയായിരുന്നു പ്രധാനമായും ചര്‍ച്ച.

Share
അഭിപ്രായം എഴുതാം