അസം ഖാന്‍റെ റാംപൂറിലുള്ള റിസോര്‍ട്ടിന്‍റെ ഭിത്തികള്‍ തകര്‍ത്തു

റാംപൂര്‍ ആഗസ്റ്റ് 16: റാംപൂര്‍ ജില്ലാ അധികാരികള്‍ വെള്ളിയാഴ്ച അസം ഖാന്‍റെ ഹംസഫര്‍ റിസോര്‍ട്ടിന്‍റെ അതിര്‍ത്തിഭിത്തികള്‍ തകര്‍ത്തു. ഏകദേശം 50 ഓളം ക്രിമിനല്‍ കേസുകളാണ് സമാജ്വാദി പാര്‍ട്ടി എംപിയായ മുഹമ്മദ് അസം ഖാനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

രണ്ട് ജെസിബികള്‍ ഉപയോഗിച്ചാണ് ഭിത്തികള്‍ തകര്‍ത്തത്. അക്രമസംഭവങ്ങള്‍ ഒഴിവാക്കാനായി സ്ഥലത്ത് പോലീസുകാരെയും വിന്യസിച്ചിരുന്നു. സ്ഥലം ഒഴിയണമെന്ന് കാണിച്ച് സംസ്ഥാന ജലസേചന വകുപ്പ് സമാജ്വാദി പാര്‍ട്ടി നേതാവിന് നിരവധി നോട്ടീസുകള്‍ അയച്ചിരുന്നു.

ജലസേചന വകുപ്പിന്‍റെ ഏകദേശം 9000 ചതുരശ്ര അടിയോളം ഭൂമി റിസോര്‍ട്ടിനായി തട്ടിയെടുത്തെന്നാണ് ഖാന്‍റെ എതിരെയുള്ള ആരോപണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →